മംഗലാപുരം: ബ്രഹ്‌മാവര്‍ കോട്ടത്തട്ട് പടുക്കെരെ അഞ്ച് സെന്റ് പ്രദേശത്തുണ്ടായ സംഘര്‍ഷത്തില്‍ 30 കാരന്‍ മരിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം. നിസ്സാര കാര്യത്തെ ചൊല്ലി ഒരു കൂട്ടം യുവാക്കള്‍ തമ്മിലുള്ള സംഘര്‍ഷത്തിലാണ് പടുക്കെരെ സ്വദേശിയായ സന്തോഷ് മൊഗവീര്‍ മരിച്ചത്.
ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിയ സംഘം ഞായറാഴ്ച രാത്രി മദ്യസത്കാരം നടത്തുകയും അതിനിടെയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ സന്തോഷ് മൊഗവീര്‍ സംഭവസ്ഥലത്ത് കുഴഞ്ഞുവീഴുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ മൊഗവീറിനെ ബ്രഹ്‌മാവറിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ നാല് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.







