ന്യൂഡല്‍ഹി: മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയെ വികസിത് ഭാരത് ജി രാം ജിബില്‍(വിബി ജിരാംജിബില്‍-2025) എന്നു പുനര്‍നാമകരണം ചെയ്യുന്നു. വികസിത് ഭാരത്-ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്റ് ആജീവിക മിഷന്‍(ഗ്രാമീണ്‍) അല്ലെങ്കില്‍ വിബി ജി രാം ജിബില്‍ 2025 എന്നീ പേരുകളില്‍ ഒന്നായിരിക്കും പദ്ധതിയ്ക്ക് പുതുതായി നല്‍കുക. പുതിയ ഘടനയോടുകൂടിയായിരിക്കും പദ്ധതി നടപ്പാവുക. പദ്ധതിയനുസരിച്ച അണ്‍സ്‌കില്‍ഡ് തൊഴിലാളികള്‍കള്‍ക്കുള്ള മുഴുവന്‍ പ്രതിഫലവും കേന്ദ്രസര്‍ക്കാര്‍ നല്‍കും. 2027ല്‍ ഇന്‍ഡ്യയെ വികസിത ഇന്‍ഡ്യയാക്കി വളര്‍ത്തുന്നതിനുള്ള ദീര്‍ഘ വീക്ഷണത്തോടെയുള്ള പദ്ധതിയുടെ ഘടനയും സാമ്പത്തീക കൈമാറ്റ രീതിയും മാറ്റും. വര്‍ഷം 125 ദിവസം ഗ്രാമീണ തൊഴില്‍ രഹിതര്‍ക്കു തൊഴില്‍ ഉറപ്പാക്കും. സമൃദ്ധവും സുശക്തവുമായ ഗ്രാമീണമേഖലയുടെ പുനരുജ്ജീവനമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പദ്ധതി കേന്ദ്രാവിഷ്‌കൃത പദ്ധതിയായിരിക്കും. പദ്ധതി നടത്തിപ്പിനാവശ്യമായ ഫണ്ട് 60: 40 അനുപാതത്തില്‍ കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് വഹിക്കും. എന്നാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ഹിമാലയന്‍ സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവയില്‍ 90: 10 അനുപാതത്തില്‍ ആണ് കേന്ദ്രവും സംസ്ഥാനങ്ങളും ചിലവ് വഹിക്കുക.







