കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാന്‍ഡില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ചു; നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

കാസര്‍കോട്: കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ചു. 12 ഓളം യാത്രക്കാര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം. പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചു. കണ്ണൂരില്‍ നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായരുന്ന കെ.എസ്.ആര്‍.ടി.സി ടൗണ്‍ ടു ടൗണ്‍ ബസും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബസുമാണ് അപകടത്തില്‍പെട്ടത്. അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡിനകത്താണ് അപകടം. കണ്ണൂരില്‍ നിന്നും വന്ന ബസ്, സ്റ്റാന്‍ഡില്‍ നിന്നും പയ്യന്നൂരിലേക്ക് യാത്ര തിരിച്ച ബസിന്റെ വശത്ത് ഇടിക്കുകയായിരുന്നു. വനിതാകണ്ടക്ടര്‍, ഡ്രൈവര്‍ ഉള്‍പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

You cannot copy content of this page