കണ്ണൂര്‍: ഇരിട്ടിയില്‍ സ്വകാര്യ ബസ് കത്തി നശിച്ചു. വിരാജ്‌പേട്ട റൂട്ടില്‍ മാക്കൂട്ടം ചുരം പാതയില്‍ പുലര്‍ച്ചെയാണ് അപകടം. വിരാജ് പേട്ടയില്‍ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകട സമയത്ത് യാത്രക്കാരാരും ഉണ്ടായിരുന്നില്ല.
തീപിടിച്ച ഉടന്‍ തന്നെ ജീവനക്കാര്‍ ഇറങ്ങി ഓടിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അഗ്നിരക്ഷാ സേന തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ബസ് പൂര്‍ണമായും കത്തി നശിച്ചു. അപകടത്തെ തുടര്‍ന്ന് ചുരം റോഡില്‍ ഏറെ നേരം ഗതാഗതം സ്തംഭിച്ചു.







