കാസര്‍കോട്: ശബരിമലയ്ക്ക് പോയി മടങ്ങുകയായിരുന്ന കാര്‍ ബൈക്കിലിടിച്ച് അപകടം. ബൈക്ക് യാത്രികനായ യുവാവിന് ഗുരുതരപരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ ഉദ്യാവരം പത്താം മൈലിലാണ് അപകടം. ഹേരൂര്‍ സ്വദേശി മുഹമ്മദ് അഷ്‌റഫി(31)നാണ് പരിക്കേറ്റത്. പരിക്കേറ്റ ഇയാളെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലപ്പാടി ഭാഗത്തുനിന്ന് ഉപ്പള ഭാഗത്തേയ്ക്ക് ബൈക്കില്‍ വരികയായിരുന്നു അഷ്‌റഫ്. കാസര്‍കോട് ഭാഗത്തുനിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്നു അയ്യപ്പഭക്തര്‍ സഞ്ചരിച്ച കാര്‍. ബൈക്ക് ദിശതെറ്റി മംഗളൂരു ഭാഗത്തേയ്ക്ക് പോകുന്ന റോഡില്‍ സഞ്ചരിക്കുകയായിരുന്നുവെന്നാണ് വിവരം. മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു.







