പാട്ന: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡണ്ടായി യുവാവായ നിതിൻ നബിനെ ബി.ജെ.പി. പാർലമെൻ്റി ബോർഡ് നിയോഗിച്ചു .ഉടൻ പ്രാബല്യത്തിൽ വരുത്തിക്കൊണ്ടാണ് നിയമനം. ബി.ജെ.പിയിൽ തലമുറമാറ്റത്തിൻ്റെ തുടക്കമാണ് നബിൻ്റെ നിയമനമെന്നു ദേശീയ സെക്രട്ടറി അരുൺ സിംഗ് വെളിപ്പെടുത്തി. പാട്നയിൽ ചേർന്ന ബി.ജെ.പി. പാർലമെൻററി ബോർഡ് യോഗമാണ് നിതിൻ നബിനെ പാർട്ടി വർക്കിംഗ് പ്രസിഡൻ്റായി നിയോഗിച്ചത്. പാർട്ടി സിഡൻ്റ് ജെ.പി നദ്ദയുട പിന്തുടർച്ചക്കാരനാവും ഇദ്ദേഹമെന്നു കരുതുന്നു. നിതിൻ നബിൻ ബിഹാറിൽ അഞ്ചു തവണ എം.എൽ.എ. ആയിരുന്നു. രണ്ടു തവണ മന്ത്രിയായും സ്തുത്യർഹമായി പ്രവർത്തിച്ചു. യുവമോർച്ചാ പ്രവർത്തകനായിരുന്നു. ഛത്തീസ്ഗഡിൽ ബി.ജെ.പി.യുടെ ചുമതല വഹിച്ചിരുന്ന ഇദ്ദേഹം മികച്ച സംഘടനാ പാടവം തെളിയിച്ചിരുന്നു. ബി.ജെ.പി.യുടെ പ്രമുഖ നേതാവും താത്വികാചാര്യനും എം.എൽ.എയുമായിരുന്ന കിഷോർ പ്രസാദ് സിൻഹയുടെ മകനാണ്. 65 കാരനായ ജെ.പി. നദ്ദ 2020 ലാണ് ബി.ജെ.പി.പ്രസിഡൻ്റായത്. അദ്ദേഹത്തിൻ്റെ അഞ്ചു വർഷ കാലാവധി കഴിഞ്ഞിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പു പശ്ചാത്തലത്തിൽ കാലാവധി നീട്ടി ക്കൊടുക്കുകയായിരുന്നു.







