കാസര്‍കോട്: ആശുപത്രിയില്‍ വച്ച് നഴ്‌സിനോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റില്‍. സൂരംബയല്‍ സ്വദേശി സന്തോഷ് കുമാറി(30)നെയാണ് കുമ്പള പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം ആണ് സംഭവം. ആശുപത്രിയില്‍ കൂട്ടിരിപ്പിനായി എത്തിയ യുവാവ് രോഗിയുടെ അടുത്തുണ്ടായിരുന്ന നഴ്‌സിനെ കയറിപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. 21 കാരിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് ശനിയാഴ്ച പ്രതിയെ അറസ്റ്റുചെയ്തു. പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.







