കാസര്‍കോട്: മഞ്ചേശ്വരം ഉള്‍പ്പെടെയുള്ള അതിര്‍ത്തി പഞ്ചായത്തുകള്‍ കര്‍ണ്ണാടകയ്ക്കും കേരളത്തിനും വേണ്ടാത്ത സ്ഥിതിയിലാണെന്നും ഈ പഞ്ചായത്തുകളുടെ പിന്നോക്കാവസ്ഥക്ക് എല്‍ഡിഎഫും യുഡിഎഫും ഒരേ പോലെ ഉത്തരവാദികളാണെന്ന് ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി പറഞ്ഞു.
മഞ്ചേശ്വരം ജില്ലാ ഡിവിഷന്‍ സ്ഥാനാര്‍ത്ഥി ജയന്തി ടി. ഷെട്ടിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്യാവര്‍ മാടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് മുരളീധര്‍ യാദവ്, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ആദര്‍ശ് ബി.എം. ,സംസ്ഥാന കൗണ്‍സില്‍ അംഗം പത്മനാഭ കടപ്പുറം, സലീല്‍ പ്രസംഗിച്ചു.
ജില്ലാ പഞ്ചായത്ത് വോര്‍ക്കാടി ഡിവിഷന്‍ സ്ഥാനാര്‍ത്ഥി വിജയ് കുമാര്‍ റൈയുടെ തെരഞ്ഞെടുപ്പ് യോഗം കണ്വതീര്‍ത്ഥ യില്‍ അശ്വിനി എം.എല്‍. ഉദ്ഘാടനം ചെയ്തു.
വത്സരാജ്, ദിനേശ് ചെറുഗോളി, കെ.പി., സംഗീത, ഭവേഷ് പ്രസംഗിച്ചു.







