കുമ്പള:ബി.ജെ.പിയും സി.പി.എമ്മും കാലങ്ങളായി തുടരുന്ന അവിശുദ്ധ കൂട്ടുകെട്ട് മറനീക്കി പുറത്തു വന്നതിൻ്റെ നേർകാഴ്ച്ചയാണ്
ബി ജെ.പിക്ക് ഇഷ്ടമുള്ള കേന്ദ്ര പദ്ധതികൾ അതിവേഗം കേരളത്തിൽ നടപ്പിലാക്കുന്നതിൻ്റെ പിന്നിലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.
കുമ്പളയിൽ നടന്ന യു.ഡി.എഫ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് സ്ഥാനാർഥി സംഗമവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുക യായിരുന്നു അദേഹം.
ഇ.ഡിയുടെ ആയിരം നോട്ടീസുകൾ വന്നാലും സി പി എം പതറില്ല.
ശബരിമലയിലെ സ്വർണ്ണ കൊള്ളയിൽ ബി.ജെ.പിക്ക് മിണ്ടാട്ടമില്ല- കെ.സി പറഞ്ഞു .
എ.കെ.എം അഷ്റഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു.
കർണാടക വഖ്ഫ് മന്ത്രി സമീർ അഹമദ് ഖാൻ, രാജ് മോഹൻ ഉണ്ണിത്താൻ എം.പി,
മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി,ഡി.സി.സി പ്രസിഡൻ്റ് പി.കെ ഫൈസൽ, ഇസ്മയിൽ വയനാട്,കല്ലട്ര മാഹിൻ, ടി.എമൂസ, മഞ്ചുനാഥ ആൾവ, നീലകണ്ഠൻ,എം.അബ്ബാസ്, ഹാദി തങ്ങൾ സംസാരിച്ചു.
ഗ്രാമ, ബ്ലോക്ക് ,ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളെ നേതാക്കൾ ഷാൾ അണിയിച്ച് സ്വീകരിച്ചു.







