കാസര്‍കോട്: തൊഴിലാളികളുമായി വരികയായിരുന്ന കുഴല്‍കിണര്‍ ലോറി നിയന്ത്രണംവിട്ട് അപകടം. വാഹനത്തിലുണ്ടായിരുന്ന നാല് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചയോടെ കാഞ്ഞിരപ്പൊയില്‍ ചോമങ്കോട് ആണ് അപകടം. റോഡിലെ ഇറക്കത്തില്‍ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിടുകയായിരുന്നു. റോഡരികിലെ കാട്ടിലേക്ക് പാഞ്ഞ് മരത്തിലിടിച്ച് നിന്നപ്പോള്‍ ലോറിയിലുണ്ടായിരുന്ന ആളുകള്‍ തെറിച്ചു വീഴുകയായിരുന്നുവെന്നാണ് വിവരം. നാട്ടുകാര്‍ പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ പരിക്ക് സാരമാണെന്നാണ് വിവരം. തമിഴ് നാട് സ്വദേശികളാണ് അപകടത്തില്‍പെട്ടത്. കാഞ്ഞങ്ങാട്ടേയക്ക് വരികയായിരുന്നു ലോറി.








