പി പി ചെറിയാൻ
വാഷിംഗ്ടൺ ഡി.സി.: കാൻസർ, ഓട്ടിസം എന്നിവയുമായി ബന്ധപ്പെട്ട രാസവസ്തുക്കൾ അപകടകരമായ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് അമേരിക്കയിലുടനീളം വിറ്റഴിച്ച ആയിരക്കണക്കിന് പാചക പാത്രങ്ങൾ അടിയന്തരമായി തിരിച്ചുവിളിക്കാൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ എഫ്. ഡി. എ.) ഉത്തരവിട്ടു.
2025 സെപ്റ്റംബറിനും നവംബറിനും ഇടയിൽ യു.എസിലെ പലചരക്ക് കടകൾ വിറ്റ അലുമിനിയം, പിത്തള പാത്രങ്ങളാണ് തിരിച്ചു വിളിച്ചത്.സുരക്ഷാ ആശങ്കകൾ കണ്ടെത്തിയതിനെതുടർന്നാണിത്. പരിശോധനയിൽ ഈ പാചക പാത്രങ്ങളിൽ അപകടകരമായ അളവിൽ ‘ഈയം’ അടങ്ങിയിട്ടുണ്ടെന്ന് തെളിഞ്ഞു.
ഈയം ചേർന്ന പാത്രങ്ങളിലെ ഭക്ഷണം കഴിക്കുന്നത് വഴി ശരീരത്തിൽ ഈയം എത്തുകയും ഇത് കുട്ടികളിൽ പഠന വൈകല്യങ്ങൾ, ബുദ്ധിവികാസക്കുറവ് ഓട്ടിസം, സ്പെക്‌ട്രം ഡിസോർഡർ , കാൻസർ, വൃക്കരോഗങ്ങൾ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നു കണ്ടെത്തിയിട്ടുണ്ട്.
Sonex, Silver Horse, Chef, Dolphin, Royal Kitchen, Tiger White തുടങ്ങിയ ബ്രാൻഡുകളിൽ പെട്ട പാചക പത്രങ്ങളാണ് അധികൃതർ തിരിച്ചു വിളിച്ചത്.പാകിസ്ഥാൻ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും മറ്റും നിർമ്മിച്ച് അമേരിക്കയിൽ ഇറക്കുമതി ചെയ്തവയാ ണിത്.
ഇത്തരം ഉൽപ്പന്നങ്ങൾ വീട്ടിലുണ്ടെങ്കിൽ ഉടൻ തന്നെ അവ ഉപേക്ഷിക്കണമെന്ന് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
2026 ജനുവരി 1 മുതൽ, അഞ്ച് പിപിഎമ്മിൽ കൂടുതൽ ഈയം അടങ്ങിയ പാചക പാത്രങ്ങളുടെ വിൽപ്പനയും നിർമ്മാണവും നിരോധിക്കുന്ന ആദ്യ സംസ്ഥാനമായി വാഷിംഗ്ടൺ മാറുകയാണ്.







