മേദിനിനഗര്‍: ജാര്‍ഖണ്ഡിലെ പലാമു ജില്ലയില്‍ മദ്യപിച്ചെത്തിയ ഭാര്യയെ ഭര്‍ത്താവ് നിലത്തടിച്ച് കൊലപ്പെടുത്തി. ശില്‍പ ദേവി(22) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഉപേന്ദ്ര പര്‍ഹിയയെ (25) ചൊവ്വാഴ്ച ഉച്ചയോടെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി രാംഗഡ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദാതം ബാദി ഝരിയയില്‍ ആണ് കൊല നടന്നത്. വീട്ടില്‍ മദ്യപിച്ച് ഇരിക്കുകയായിരുന്നു ഉപേന്ദ്ര. രാത്രിയില്‍ മദ്യപിച്ച് ലക്കുകെട്ടാണ് 22 കാരി വീട്ടിലെത്തിയത്. ഇതു കണ്ട ഭര്‍ത്താവ് യുവതിയെ ചോദ്യം ചെയ്തു. വാക്കേറ്റം രൂക്ഷമായതോടെ യുവതി കയ്യില്‍ കിട്ടിയ ഒരു കളിപ്പാട്ടം കൊണ്ട് ഭര്‍ത്താവിനെ അടിച്ചു. പ്രകോപിതനായ ഉപേന്ദ്ര ഭാര്യയെ നിരവധി തവണ മര്‍ദ്ദിച്ചു. പിന്നീട് എടുത്തുയര്‍ത്തി ശക്തിയായി നിലത്തടിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി അപ്പോള്‍ തന്നെ മരിച്ചു. പരിസരവാസികളുടെ വിവരത്തെ തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി. ശില്‍പി ദേവിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായിമേദിനിറായ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മൂന്ന് വര്‍ഷം മുമ്പ് വിവാഹിതരായ ദമ്പതികള്‍ക്ക് ഒരു കുട്ടിയുണ്ട്. ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായി പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ഓംപ്രകാശ് ഷാ പറഞ്ഞു.







