കാഞ്ഞങ്ങാട്, മുറിയനാവിയിലെ വീട്ടില്‍ പൊലീസ് റെയ്ഡ്; 1.7 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: കാഞ്ഞങ്ങാട്, മുറിയനാവിയിലെ വീട്ടില്‍ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് നടത്തിയ റെയ്ഡില്‍ 1.7കിലോ കഞ്ചാവ് പിടികൂടി. വീട്ടുകാരനായ ഷംസീര്‍ എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരുന്നു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച രാവിലെയാണ് വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയത്. ചില്ലറ വില്‍പ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവാണ് പിടിയിലായത്. മുറിയനാവിയിലും പരിസരങ്ങളിലും കഞ്ചാവ് വില്‍പ്പന വ്യാപകമാണെന്ന വിവരത്തെ തുടര്‍ന്ന് ഷംസീര്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page