പാട്‌ന: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാഗത്ബന്ധന്‍ മുന്നണിയിലെ പ്രമുഖ കക്ഷികളായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എട്ടുനിലയില്‍ പൊട്ടി.
ഒമ്പതു മണ്ഡലങ്ങളില്‍ മത്സരിച്ച സി പി ഐ ഒമ്പതിലും തോറ്റു സുല്ലിട്ടു. നാലു മണ്ഡലങ്ങളില്‍ മത്സരിച്ച സി പി എമ്മിന് ഒരു സീറ്റു ലഭിച്ചു. കമ്മ്യൂണിസ്റ്റ് കൂട്ടായ്മയിലെ പ്രമുഖ പാര്‍ട്ടിയായ സി പി ഐ എം എല്‍ (ലിബറേഷന്‍) 20 മണ്ഡലങ്ങളില്‍ മത്സരിച്ചു. 18ലും തോറ്റു. രണ്ടു മണ്ഡലങ്ങളില്‍ വിജയിച്ചു.
2020ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഒമ്പതിടത്തു മത്സരിച്ച സി പി ഐ രണ്ടു മണ്ഡലങ്ങളില്‍ വിജയിച്ചിരുന്നു. നാലിടത്തു മത്സരിച്ചിരുന്ന സി പി എമ്മിനും രണ്ടു മണ്ഡലങ്ങളില്‍ ജയിക്കാന്‍ കഴിഞ്ഞിരുന്നു. 20 മണ്ഡലങ്ങളില്‍ മത്സരിച്ചിരുന്ന സി പി ഐ എം എല്‍ (ലിബറേഷന്‍) 12 മണ്ഡലങ്ങളില്‍ വിജയിച്ചിരുന്നു. ഇത്തവണയും 20 മണ്ഡലങ്ങളില്‍ മത്സരിച്ച ആ പാര്‍ട്ടിക്കു 18 മണ്ഡലങ്ങളും നഷ്ടപ്പെട്ടു. എങ്കിലും ബിഹാറിലെ പ്രമുഖ കമ്മ്യൂണിസ്റ്റ്് പാര്‍ട്ടി തങ്ങളാണെന്നു തെളിയിക്കാന്‍ അവര്‍ക്കു കഴിഞ്ഞു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നില ബീഹാറില്‍ ഇതാണെങ്കില്‍ പ്രതിപക്ഷ മുന്നണിയെ നയിച്ചിരുന്ന കോണ്‍ഗ്രസിന് സഖ്യകക്ഷികളുടെ അവസ്ഥ തന്നെ നേരിട്ടു. 2020ല്‍ 19 സീറ്റു ലഭിച്ചിരുന്ന കോണ്‍ഗ്രസിന് ഇപ്പോള്‍ ആറു സീറ്റ് കിട്ടി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 75 സീറ്റ് നേടി ബിഹാറിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ തേജസ്വി യാദവിന്റെ ആര്‍ ജെ ഡിക്ക് ഇത്തവണ 35 സീറ്റേ ലഭിച്ചുള്ളൂ. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ വിജയത്തേക്കാള്‍ ഒരു സീറ്റ് ആര്‍ ജെ ഡി കൂടുതല്‍ നേടിയിരുന്നു. 243 അംഗ നിയമസഭയില്‍ ബി ജെ പിക്കിപ്പോള്‍ 89 സീറ്റു ലഭിച്ചു. നിയമസഭയിലെ ഏറ്റവും വലിയ കക്ഷിയാവുകയും ചെയ്തു. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ 15 സീറ്റ് കൂടുതല്‍ ലഭിച്ചു. തൊട്ടു പിന്നില്‍ നിയമസഭയിലെ ഏറ്റവും വലിയ രണ്ടാംകക്ഷിയായി ജെ ഡി യുവുണ്ട്. ബി ജെ പിയെപ്പോലെ 101 സീറ്റില്‍ മത്സരിച്ച ജെ ഡി യു വിനു 85 സീറ്റു ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 42 സീറ്റുകള്‍ കൂടുതലാണ് ഇക്കുറി.








കോൺഗ്രസ് നൂറു സീറ്റിൽ മത്സരിച്ച് നൂറു സീറ്റും വിജയ്ച്ചു. 😂