കാസര്‍കോട്: നഗരസഭയുടെ അധീനതയിലുള്ള അണങ്കൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ ലിഫ്റ്റ് സൗകര്യം ഒരുക്കുന്നു. ലിഫ്റ്റ് നിര്‍മ്മാണം നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്നു അദ്ദേഹം പറഞ്ഞു. ഖാലിദ് പച്ചക്കാട് അദ്ധ്യക്ഷത വഹിച്ചു. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്വപ്ന, ഡോ. മഹേഷ്, ഡോ. പ്രിയ, ജീവനക്കാര്‍ സംബന്ധിച്ചു.







