കാസര്‍കോട്:ഭിന്നശേഷി മേഖലയിലെ മികച്ച സേവനങ്ങള്‍ക്കുള്ള സംസ്ഥാന തല അവാര്‍ഡ് കാസര്‍കോട് ജില്ലാ പഞ്ചായത്തിന്. ഉന്നത വിദ്യാഭ്യാസ സാമൂഹിക വകുപ്പ് മന്ത്രി ആര്‍ ബിന്ദുവാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയാണ് പുരസ്‌ക്കാരമായി ലഭിക്കുക. ഭിന്നശേഷി മേഖലയില്‍ നൂതനങ്ങളായ പദ്ധതി പ്രവര്‍ത്തനങ്ങള്‍ പങ്കാളിത്ത മാതൃകയില്‍ ഏറ്റെടുത്തുചെയ്യുന്നതും എന്റോസള്‍ഫാന്‍ ദുരിത ബാധിത പ്രദേശങ്ങളിലെ സവിശേഷ ഇടപെടലുകളുമാണ് ജില്ലാ പഞ്ചായത്തിനെ പുരസ്‌ക്കാരത്തിനു അര്‍ഹമാക്കിയതെന്ന് മന്ത്രി പറഞ്ഞു.







