കാസര്‍കോട്: ഭര്‍ത്താവ് നാട്ടില്‍ വന്നശേഷം ഗള്‍ഫിലെ ജോലി സ്ഥലത്തേയ്ക്ക് തിരികെ പോയതിനു തൊട്ടുപിന്നാലെ യുവതി, ഭാര്യയും രണ്ടുമക്കളുമുള്ള യുവാവിനൊപ്പം ഒളിച്ചോടി. തളിപ്പറമ്പ്, പന്നിയൂര്‍, മഴൂരിലെ അജീഷിന്റെ ഭാര്യ കെ നീതു (35)വാണ് മഴൂര്‍ സ്വദേശിയായ സുമേഷ് എന്ന യുവാവിനൊപ്പം ഒളിച്ചോടിയത്. പിതാവ് ചിറ്റാരിക്കാല്‍, അരിയിരുത്തി, കടയക്കര ഹൗസിലെ നാരായണന്‍ നല്‍കിയ പരാതിയില്‍ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
അവധിക്ക് നാട്ടില്‍ എത്തിയ ഭര്‍ത്താവ് അജീഷ് രണ്ടു ദിവസം മുമ്പാണ് തിരികെ പോയത്. വെള്ളിയാഴ്ച രാവിലെ 9.30മണിയോടെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നാണ് മകളെ കാണാതായതെന്നും മഴൂരിലെ സുമേഷ് എന്ന ആള്‍ക്കൊപ്പം പോയതായി സംശയിക്കുന്നുവെന്നും നാരായണന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.







