ഇന്‍റർനാഷണൽ പ്രയർലെെൻ 600-മത് സമ്മേളനം 11 നു; ഡോ.ലീനാ കെ ചെറിയാൻ സന്ദേശം നല്‍കും

പി പി ചെറിയാൻ

ഡിട്രോയിറ്റ് : ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഇന്‍റർനാഷണൽ പ്രയർലെെൻ 11 നു നടത്തുന്ന 600- മത് സമ്മേളനത്തില്‍ കോഴഞ്ചേരി മാർത്തോമാ കോളേജ് പ്രൊഫസ്സർ ഡോ ലീനാ കെ ചെറിയാൻ സന്ദേശം നല്‍കും .

വിവിധ രാജ്യങ്ങളിലുള്ളവർ എല്ലാ ആഴ്ചയിലും ഓൺലൈൻ പ്ലാറ്റുഫോമിൽ പ്രാർഥനയ്ക്കായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്‍റർനാഷണൽ പ്രയർലെെൻ. എല്ലാ ചൊവ്വാഴ്ചയും രാത്രി ഒന്പതിനാണ്(ന്യൂയോർക്ക് ടൈം)ഇത്.

വിവിധ സഭമേലധ്യക്ഷന്മാരും ദൈവവചന പണ്ഡിതന്മാരും സന്ദേശം നൽകും. ചൊ വ്വാഴ്ചയിലെ പ്രയർലൈനിൽ ഡോ ലീനായുടെ പ്രഭാഷണം കേൾക്കുന്നതിന് 712 770 4821 എന്ന ഫോണ്‍ നന്പർ ഡയൽചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

.
കൂ ടുതൽ വിവരങ്ങൾക്ക് 713 436 2207, 586 216 0602നമ്പറുകളിൽ ബന്ധപ്പെടണം

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page