മംഗ്‌ളൂരു: ചിക്മംഗളൂരുവില്‍ സ്‌കൂട്ടറില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു മലയാളി യുവാക്കള്‍ മരിച്ചു. കണ്ണൂര്‍, അഞ്ചരക്കണ്ടി സ്വദേശികളായ വെണ്‍മണല്‍ കുന്നുമ്മല്‍ ജബ്ബാറിന്റെ മകന്‍ ഷഹീര്‍ (22), തേറാംകണ്ടി അസീസിന്റെ മകന്‍ അനസ് (22) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച വൈകുന്നേരം ചിക്മംഗ്‌ളൂരു, കടൂരിലാണ് അപകടം. അനസ് സംഭവ സ്ഥലത്തും ഷഹീര്‍ മംഗ്‌ളൂരുവിലെ ആശുപത്രിയിലേയ്ക്കുള്ള വഴി മധ്യേയുമാണ് മരിച്ചത്. അപകടവിവരമറിഞ്ഞ് ബന്ധുക്കള്‍ മംഗ്‌ളൂരുവിലെത്തിയിട്ടുണ്ട്. രണ്ടു സ്‌കൂട്ടറുകളിലായി കഴിഞ്ഞ ദിവസമാണ് സുഹൃത്തുക്കളായ നാലുപേര്‍ വിനോദ യാത്രയ്ക്ക് എത്തിയത്. മൈസൂരുവില്‍ സന്ദര്‍ശനം നടത്തിയശേഷമാണ് സംഘം ചിക് മംഗ്‌ളൂരുവില്‍ എത്തിയത്.







