ബിഹാർ നിയമസഭാ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്; വലിയ നേതാക്കളുടെയും ചെറിയ പാർട്ടികളുടെയും രാഷ്ട്രീയ ഭാവി നിർണ്ണായകം

പാട്ന: ബിഹാറിലെ വലിയ രാഷ്ട്രീയ നേതാക്കന്മാരുടെയും ചെറിയ പാർട്ടികളുടെയും രാഷ്ട്രീയ ഭാവി ഇന്നു നിർണ്ണയിക്കും. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം വോട്ടെടുപ്പ് ഇന്നു രാവിലെ ആരംഭിക്കുന്നു. 121 മണ്ഡലങ്ങളിൽ നടക്കുന്ന ജനവിധിയിൽ പ്രതിപക്ഷ ഇന്ത്യ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ്, ഉപമുഖ്യമന്ത്രി സ്ഥാനാർത്ഥികളായ സാമ്രാട്ട് ചൗധരി, വി കെ സിൻഹ, ചെറു പാർട്ടികളായ സിപിഐ എം എൽ, എൽ. ജെ. പി (ആർ.വി), വി.ഐ.പി എന്നീ പാർട്ടികളുടെ ഭാവി വ്യക്തമാവും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 121 സീറ്റിൽ മത്സരിച്ച് 63 സീറ്റിൽ ഇന്ത്യ സഖ്യം വിജയിച്ചിരുന്ന മണ്ഡലങ്ങളിലാണ് ഒന്നാം ഘട്ടം തെരഞ്ഞെടുപ്പ് ഇന്ന് നടക്കുന്നത് .ആകെ 243 മണ്ഡലങ്ങളാണ് ബീഹാർ നിയമസഭയിൽ ഉള്ളത്. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 121 മണ്ഡലങ്ങളിൽ ഭരണകക്ഷികളായ ജനതാദൾ – യു, ബിജെപി എന്നിവ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 55 മണ്ഡലങ്ങളിലാണ് വിജയിച്ചിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐ എംഎൽ മത്സരിക്കുന്ന 20 മണ്ഡലങ്ങളിൽ പത്തെണ്ണത്തിലും ഇന്നാണ് വോട്ടെടുപ്പ് . ഇതിൽ ആറു സീറ്റ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ പാർട്ടിക്ക് ലഭിച്ചിരുന്നു. ഇത്തവണ ആ വിജയം ഈ പാർട്ടിക്ക് അനിവാര്യമാണ്. എൻഡിഎ മുന്നണിയിൽ ലോക ജനശക്തി (രാം വിലാസ് ) നിയമസഭയിലേക്ക് മത്സരിക്കുന്ന 29 മണ്ഡലങ്ങളിൽ 10 എണ്ണത്തിലും ഇന്നാണ് വോട്ടിംഗ്. ഈ 10 മണ്ഡലങ്ങളിൽ നിലവിൽ ഒരു സീറ്റാണ് എൻഡിഎ ക്കുള്ളത്. വികാസ് ശീൽ ഇൻസാൻ പാർട്ടി ( വി ഐ പി ) യുടെ രാഷ്ട്രീയ ഭാവിയും ഇന്നത്തെ വിധിയെഴുത്തിനു വിധേയമാവുകയാണ്. ഈ പാർട്ടി മത്സരിക്കുന്ന 15 മണ്ഡലങ്ങളിൽ ആറെണ്ണത്തിൽ ഇന്നാണ് വോട്ടെുപ്പ്. ഈ പാർട്ടിയുടെ പ്രസിഡന്റ് ആണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കു എൻ.ഡി.എ.നിർദ്ദേശിച്ചിട്ടുള്ള മുകേഷ് സാഹ്നി, പ്രധാന സ്ഥാനാർത്ഥികളായ തേജസ്വി യാദവ്, ഭരണകക്ഷികളായ ബിജെപി- ജെ.ഡി.യു. സഖ്യത്തിലെ മന്ത്രിമാരായ 12 ലധികം പേർ , ഉപമു ഖ്യമന്ത്രി സാമ്രാട്ട് ചൗധരി, വിജയകുമാർ സിൻഹ, ബിജെപി സംസ്ഥാന പ്രസിഡന്റ് മംഗൽ പാണ്ഡെ, യുവ ഗായിക മൈഥിലി താക്കൂർ, റിതേഷ് പാണ്ഡെ എന്നിവർ ഇന്ന് തിരഞ്ഞെടുപ്പ് നേരിടുന്നവരിൽപ്പെടു ന്നു. തേജസ്വിയുമായി എതിർത്തു നിൽക്കുന്ന അയാളുടെ സഹോദരൻ തേജസ് പ്രതാപ് സിംഗും ഇന്ന് ജനവിധി തേടുന്ന പ്രമുഖരിൽപ്പെടുന്നു. കൊലപാതകക്കേസിൽ അറസ്റ്റിലായ ജെ.ഡി.യു. സ്ഥാനാർത്ഥി അനന്ത സിംഗ്, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സുരാജ് ബനിൻറെ ഭാര്യ വീണാ ദേവി, അധോലോക നായകനായിരുന്ന ഒസാമ സാഹബിന്റെ മകനും അധോലോക നായകനുമായ മുഹമ്മദ് ഷാഹാബുദീൻ (ആർജെഡി ) എന്നിവരും ഇന്ന് ജനവിധി തേടുന്നവരിൽപ്പെടുന്നു. ഇന്നു സമ്മതി ദാനം രേഖപ്പെടുത്തുന്ന 3.75 കോടി വോട്ടർമാരിൽ 10.72 ലക്ഷം കന്നി വോട്ടർമാരാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page