കൊല്‍ക്കത്ത: രണ്ടു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 20 കാരി 19കാരിയെ വിവാഹം ചെയ്തു. രാഖിനസ്‌ക്കര്‍ (20), റിയ സര്‍ദാര്‍ (19) എന്നിവരുടെ വിവാഹമാണ് ആഘോഷപൂര്‍വ്വം കഴിഞ്ഞ ദിവസം കൊല്‍ക്കത്ത, സുന്ദര്‍ബസിലെ ഒരു ക്ഷേത്രത്തില്‍ നടന്നത്. പ്രൊഫഷണല്‍ നര്‍ത്തകരായ ഇരുവരും ഒരു ക്ഷേത്രത്തില്‍ നടന്ന പരിപാടിക്കിടയിലാണ് പരിചയത്തിലായത്. പിന്നീട് പ്രണയത്തിലാവുകയും ഒന്നിച്ച് ജീവിക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു. ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട റിയയെ അമ്മാവനും അമ്മായിയുമാണ് വളര്‍ത്തിയത്. വിവാഹ തീരുമാനത്തെ റിയയുടെ കുടുംബം എതിര്‍ത്തു. എന്നാല്‍ രാഖിയുടെ കുടുംബം പിന്തുണയുമായി രംഗത്ത് വന്നതോടെയാണ് ഇരുവരുടെയും വിവാഹ ജീവിതത്തിനു നിര്‍ണ്ണായകമായത്. ഇന്ത്യയില്‍ സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ നിയമപരമായി അംഗീകരിക്കപ്പെട്ടില്ലെങ്കിലും പ്രത്യേക വിവാഹ നിയമം സ്വവര്‍ഗ ദമ്പതികള്‍ക്കു ബാധകമല്ലെന്ന് സുപ്രീംകോടതി നേരത്തെ വിധി പുറപ്പെടുവിച്ചിരുന്നു.







