ന്യൂഡല്‍ഹി: ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടുകൊള്ള ആരോപിച്ച് രാഹുല്‍ ഗാന്ധി. എച്ച് ഫയല്‍ എന്ന പേരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തല്‍. ഹരിയാനയില്‍ ആകെ രണ്ടുകോടി വോട്ടര്‍മാരാണുള്ളത്. അതില്‍ 25 ലക്ഷം വോട്ടുകള്‍ കവര്‍ച്ചചെയ്യപ്പെട്ടു.
ഒരാള്‍ പത്ത് ബൂത്തുകളിലായി 22 തവണ വോട്ടുചെയ്‌തെന്നും വോട്ടര്‍ പട്ടിക തെളിവായി ചൂണ്ടിക്കാട്ടി രാഹുല്‍ പറഞ്ഞു. ഒരു വോട്ടര്‍ ഐഡിയില്‍ ഒരാള്‍ക്ക് ഒരു മണ്ഡലത്തില്‍ നൂറ് വോട്ടുകളാണുള്ളത്.
ഒരാള്‍ മാത്രം നൂറ് വോട്ട് ചെയ്‌തെന്നും രാഹുല്‍ ആരോപിച്ചു. വ്യാജ വോട്ടിനായി ബ്രസീലിയന്‍ മോഡലിനെ ഉപയോഗിച്ചുവെന്നും ബ്രസീലിയന്‍ മോഡലിന് ഹരിയാനയിലെ വോട്ടര്‍ പട്ടികയില്‍ എന്ത് കാര്യമെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ഒരു യുവതി 22 തവണ ഹരിയാനയില്‍ വോട്ട് ചെയ്തു. ശ്വേത, സ്വീറ്റി തുടങ്ങിയ പല പേരുകളില്‍ ആണ് വോട്ട് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. സീമ, സ്വീറ്റി, സരസ്വതി, വിമല എന്നിങ്ങനെ പല പേരുകളിലാണ്വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. വോട്ടുകള്‍ചെയ്തതിന്റെയടക്കം നിരവധി തെളിവുകള്‍രാഹുല്‍ പുറത്തുവിട്ടു. 93174 തെറ്റായ വിലാസങ്ങളിലും വോട്ട് രേഖപ്പെടുത്തി.
ഇത് വീണ്ടും പരിശോധിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തടഞ്ഞിരിക്കുകയാണ്. വോട്ട് കൊള്ള ഏതെങ്കിലും സീറ്റുകളില്‍ മാത്രമായി സംഭവിക്കുന്നതല്ല. സംസ്ഥാനതലത്തിലും ദേശീയതലത്തിലും ആസൂത്രിതമായി നടക്കുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു. എല്ലാ എക്സിറ്റ് പോളുകളിലും കോണ്‍ഗ്രസ് വിജയിക്കുമെന്നായിരുന്നു പ്രവചിച്ചിരുന്നത്. എന്നാല്‍ ഹരിയാനയുടെ ചരിത്രത്തില്‍ ആദ്യമായി പോസ്റ്റല്‍ വോട്ടുകള്‍ക്ക് വിരുദ്ധമായി ബാലറ്റ് വോട്ടുകള്‍ എത്തിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എല്ലാ സൂചനകളും സര്‍വേകളും കോണ്‍ഗ്രസ് ജയം പ്രവചിച്ചപ്പോള്‍ ബിജെപി ഉറച്ച വിശ്വാസത്തിലായിരുന്നു.
കോണ്‍ഗ്രസ് ജയിക്കുമെന്ന് മിക്കവാറും സര്‍വേകള്‍ പ്രവചിച്ചപ്പോഴാണ് എന്‍ഡിഎ വിജയിച്ചതെന്നും രാഹുല്‍ പറഞ്ഞു.
rahul-gandhi-alleges-massive-haryana-election-rigging-press-conference-







