ബൈക്കില്‍ കടത്തുകയായിരുന്ന 26.81 ഗ്രാം എംഡിഎംഎയുമായി ബങ്കര മഞ്ചേശ്വരം സ്വദേശി അറസ്റ്റില്‍; പിടിയിലായത് നിരവധി കേസുകളിലെ പ്രതി

കാസര്‍കോട്: ബൈക്കില്‍ കടത്തുകയായിരുന്ന 26.81 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. ബങ്കര, മഞ്ചേശ്വരം, നസീറിയ മന്‍സിലിലെ അബൂബക്കര്‍ ആബിദി (25)നെയാണ് മഞ്ചേശ്വരം എസ്‌ഐ വൈഷ്ണവിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച പുലര്‍ച്ചെ 1.45 മണിയോടെ ഹൊസങ്കടി എന്‍എച്ച് ഓവര്‍ബ്രിഡ്ജ് റോഡിലായിരുന്നു മയക്കുമരുന്നു വേട്ട. എസ്‌ഐയുടെ നേതൃത്വത്തില്‍ രാത്രികാല പരിശോധന നടത്തുകയായിരുന്നു പൊലീസ് സംഘം. സംശയം തോന്നി ബൈക്കു തടഞ്ഞു നിറുത്തി ദേഹപരിശോധന നടത്തിയപ്പോഴാണ് അബൂബക്കര്‍ ആബിദിന്റെ പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്നു മയക്കുമരുന്നു കണ്ടെടുത്തതെന്നു പൊലീസ് പറഞ്ഞു. അറസ്റ്റിലായയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നു കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കർണ്ണാടക വനത്തിൽ ഉരുൾപ്പൊട്ടി; കാര്യങ്കോട്ട് വെള്ളപ്പൊക്ക ഭീഷണി, ആളുകളെ മാറ്റി പാർപ്പിക്കാൻ നടപടി തുടങ്ങി ,കോയിപ്പാടിയിലും ചെമ്പരിക്കയിലും ഉദുമ, ജന്മകടപ്പുറത്തും കടല്‍ക്ഷോഭം രൂക്ഷം
Scroll to top

You cannot copy content of this page