കാസര്‍കോട്: ചെമ്മനാട് മണ്ഡലം കോണ്‍ഗ്രസ് ഇന്ദിരാ ഗാന്ധി സ്മരണ ദിനവും രക്തസാക്ഷി ദിനവും, സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ജന്മദിനവും അനുസ്മരിച്ചു. വിവിധ പരിപാടികള്‍ നടത്തി. മണ്ഡലം കോണ്‍. ഓഫീസില്‍ രാവിലെ പുഷ്പാര്‍ച്ചന നടത്തി.
വൈകിട്ടു ചട്ടഞ്ചാലില്‍ നിന്ന് പൊയ്‌നാച്ചിയിലേക്ക് പദയാത്ര നടത്തി. ബ്ലോക്ക് പ്രസിഡന്റ് എന്‍. ബാലചന്ദ്രന്‍ പതാക കൈമാറി. പൊയ്‌നാച്ചിയില്‍ നടന്ന യോഗത്തില്‍ ഭക്തവത്സലന്‍,എന്‍. സി. ശ്രീജിത്ത്, കൃഷ്ണന്‍ പ്രസംഗിച്ചു.







