തിരുവനന്തപുരം: കല്ലിയൂർ മന്നം മെമ്മോറിയൽ റോഡിൽ മാതാവിനെ മകന്‍ കഴുത്തറുത്ത് കൊന്നു. മാതാവ് വിജയകുമാരി(74)യെയാണ് മകൻ അജയകുമാര്‍ കഴുത്തറത്ത് കൊന്നത്. ബുധനാഴ്ച രാത്രി 11.45 ഓടുകൂടിയാണ് കൊലപാതകം നടന്നത്. അജയകുമാര്‍ മദ്യപിച്ചുകൊണ്ടിരിക്കെ കുപ്പി നിലത്ത് വീണ് പൊട്ടിയിരുന്നു. ഇത് മാതാവ് ചോദ്യം ചെയ്തപ്പോഴാണ് കുപ്പിചില്ല് കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. നിലവില്‍ ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. മുൻ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനാണ് അജയകുമാര്‍. വിജയകുമാരിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വ്യാഴാഴ്ച രാവിലെ പ്രതിയുമായി സ്ഥലത്തെത്തി പൊലീസ് തെളിവെടുപ്പ് നടത്തും. തുടര്‍ന്ന് അറസ്റ്റും രേഖപ്പെടുത്തും.








