ബംഗളൂരു: ബംഗളൂരുവിലെ ആര്‍ടി നഗറില്‍ വിദേശ മോഡലിന് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ഡെലിവറി ബോയ് അറസ്റ്റില്‍. ബ്ലിങ്ക് ഇറ്റ് എന്ന ഓണ്‍ലൈന്‍ ആപ്പിന്റെ ഡെലിവറി ബോയ് കുമാര്‍ റാവു ആണ് പിടിയിലായത്. കോളേജ് വിദ്യാര്‍ത്ഥിയാണ് പിടിയിലായ കുമാര്‍ റാവു.
ബ്രസീല്‍ സ്വദേശിയായ മോഡലിനെയാണ് കടന്നുപിടിച്ചത്. ഈമാസം 25ന് ആണ് സംഭവം. യുവതി വൈകീട്ട് 3.20 ഓടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരുന്നു. യുവതി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഡെലിവറി ചെയ്യാനെത്തിയതായിരുന്നു കുമാര്‍ റാവു. ഇതിനിടയില്‍ യുവതിയെ സ്പര്‍ശിക്കുകയും ലൈംഗികാതിക്രമം നടത്തിയെന്നുമാണ് പരാതി. മറ്റ് രണ്ട് യുവതികള്‍ക്കൊപ്പം ആയിരുന്നു മോഡലിന്റെ താമസം. ഇവരുടെ പരാതിയില്‍ കേസെടുത്ത ബംഗളൂരു പൊലീസ് അപ്പാര്‍ട്ട്‌മെന്റ് പരിസരത്തെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. തുടര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു.








