വീടിന്‍റെ വരാന്തയിൽ ഇരിക്കുമ്പോൾ ഇടിമിന്നലേറ്റു, യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ഇടിമിന്നലേറ്റ് യുവതി മരിച്ചു. നരിക്കുനി പുല്ലാളൂർ പറപ്പാറ ചേരച്ചോറമീത്തൽ റിയാസിന്റെ ഭാര്യ സുനീറ (40) യാണ് മരിച്ചത്. വീടിന്റെ ഇടനാഴിയിൽ ഇരിക്കുമ്പോൾ മിന്നലേൽക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. പ്രദേശത്ത് ഇടി മിന്നലോടു കൂടിയ ശക്തമായ മഴയായിരുന്നു. ഭർത്താവ് : റിയാസ്, പിതാവ് : പരേതനായ കുഞ്ഞഹമ്മദ്, മാതാവ് : നസീമ, മക്കൾ : നസ്മിയ, ജാസ്മിയ. ശനിയാഴ്ച വൈകിട്ട് വയനാട് കൽപ്പറ്റയിൽ പടിഞ്ഞാറത്തറ കാപ്പിക്കളത്ത് ഇടിമിന്നലേറ്റ് നാലുപേർക്ക് പരിക്കേറ്റു. തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് പരിക്കേറ്റത്. ഒരാളുടെ കാലിനു നേരിയ പൊള്ളലേറ്റു. മഴ പെയ്തപ്പോൾ അടുത്തുള്ള വീടിനകത്തേക്ക് കയറിയവർക്ക് വീടിനു അകത്തു വച്ചാണ് മിന്നലേറ്റത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page