കാസര്‍കോട്: കുമ്പള, താഴെ ഉളുവാറിലെ കെ.വി അബ്ദുല്‍ റഹ്‌മാന്‍ (60) കുവൈത്തില്‍ അന്തരിച്ചു. ഹൃദയശസ്ത്രക്രിയയെ തുടര്‍ന്ന് ആശുപത്രിയില്‍ തുടര്‍ ചികിത്സ നടത്തുന്നതിനിടയിലായിരുന്നു അന്ത്യം. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമം തുടരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. 40 വര്‍ഷമായി പ്രവാസ ജീവിതം നയിച്ചു വന്നിരുന്ന അബ്ദുല്‍ റഹ്‌മാന്‍ മൂന്നു മാസം മുമ്പാണ് ഏറ്റവുമൊടുവില്‍ നാട്ടിലെത്തി തിരികെ പോയത്.
ഭാര്യ: ആയിഷ. ഏക മകള്‍ താഹിറ. സഹോദരങ്ങള്‍: മുഹമ്മദ്, ഇബ്രാഹിം, ഖദീജ, ആയിഷ, സൈനബ, പരേതരായ അന്തുഞ്ഞി, അബ്ബാസ്.
