കാസര്‍കോട്: കാസര്‍കോട് ടൗണ്‍പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തായലങ്ങാടിയില്‍ വന്‍ കവര്‍ച്ച. ബദിയഡുക്ക, പെര്‍ഡാല റോസ് കോട്ടേജിലെ ബി എസ് ഷംസീദിന്റെ ഉടമസ്ഥതയിലുള്ള ചില്ലീസ് ഹൈപ്പര്‍മാര്‍ക്കറ്റിലാണ് കവര്‍ച്ച നടന്നത്. ബുധനാഴ്ച രാത്രി 11.45 മണിക്കും വ്യാഴാഴ്ച രാവിലെ 8.30മണിക്കും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നതെന്നു സംശയിക്കുന്നു. കടയുടെ മുന്‍വശത്തെ ഗ്ലാസ് പാര്‍ട്ടീഷന്‍ മുറിച്ചു മാറ്റിയാണ് മോഷ്ടാക്കള്‍ കടയ്്ക്ക് അകത്തു കയറിയത്. മേശയിലും അലമാരയിലും സൂക്ഷിച്ചിരുന്ന പണമാണ് മോഷണം പോയതെന്ന് ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.







