പ്രണയ നൈരാശ്യം; പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ബിഫാം വിദ്യാര്‍ഥിനിയെ പിന്തുടർന്നു, നടുറോഡില്‍ കുത്തിക്കൊന്നു

ബംഗളൂരു: പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ വിദ്യാര്‍ഥിനിയെ നടുറോഡില്‍ യുവാവ് കുത്തി ക്കൊലപ്പെടുത്തി. ബിഫാം വിദ്യാര്‍ഥിനിയായ യാമിനി പ്രിയ ആണ് മരിച്ചത്. മല്ലേശരത്തുള്ള മാളിനു പിന്നിലെ റെയില്‍വെ ട്രാക്കിനു സമീപമാണ് യാമിനിയുടെ മൃതദേഹം കണ്ടെത്തിയത്. കത്തി പലതവണ കഴുത്തില്‍ കുത്തിയിറക്കിയ ശേഷം പ്രതി വിഗ്‌നേഷ് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ ഏഴുമണിക്കാണ് പരീക്ഷയ്ക്കായി പ്രിയ വീട്ടില്‍ നിന്ന് ഇറങ്ങിയത്. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പ്രിയയെ ഇയാള്‍ പിന്തുടരുകയായിരുന്നു. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് വിഘ്‌നേഷ് കൈയില്‍ കരുതിയ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായ രക്തസ്രാവം ഉണ്ടായതിനാല്‍ യുവതി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page