കാസര്‍കോട്: ഗാന്ധിദര്‍ശന്‍ വേദി കാസര്‍കോട് നിയോജക മണ്ഡലം ഭാരവാഹികളായി പി.കെ വിജയന്‍ (ചെയ.), പീതാംബരന്‍ പാടി (ജന.സെക്ര.), കെ.രമണി (വൈ ചെയ.), വിനോദ് കുമാര്‍ (സെക്ര.), പുഷ്പ മുരളി (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. സംസ്ഥാന ഉപാധ്യക്ഷ ഡോ. പി വി പുഷ്പജ ഉദ്ഘാടനം ചെയ്തു.
ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടു പോകുന്ന കപട മുന്നണി ഭരണത്തിനെതിരായ ജനമുന്നേറ്റത്തെ പോലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് തടയാമെന്നത് വ്യാമോഹമാണെന്ന് സമ്മേളനം ഓര്‍മിപ്പിച്ചു. കെ രമണി അധ്യക്ഷത വഹിച്ചു.
രാഘവന്‍ കുളങ്ങര, ഷാഫി ചൂരിപ്പള്ളം, എം രാജീവന്‍ നമ്പ്യാര്‍, കെ.ഖാലിദ്, എ.വാസുദേവന്‍, ഇ ശാന്തകുമാരി, ശ്രീജ, പ്രമീള, പി.കെ.രഘുനാഥ്, എം.എം ശങ്കരന്‍ നമ്പ്യാര്‍, വി.വി രാജന്‍, പുഷ്പ മുരളി, പീതാംബരന്‍, വിനോദ്കുമാര്‍ ഇ, ശാരദ ശ്രീധരന്‍ പ്രസംഗിച്ചു.








