കൊച്ചി: ഓടിക്കൊണ്ടിരുന്ന ടാങ്കര്‍ ലോറിയില്‍ നിന്നു ആസിഡ് ദേഹത്തേയ്ക്ക് തെറിച്ചുവീണ് ബൈക്കു യാത്രക്കാരനു ഗുരുതരം.
തോപ്പുംപടി സ്വദേശി ബിനീഷിനാണ് പൊള്ളലേറ്റത്. ചൊവ്വാഴ്ച വൈകുന്നേരം ഏഴുമണിയോടെ തേവര ജഗ്ഷനു സമീപത്താണ് സംഭവം. ലോറി റോഡിലെ കുഴിയില്‍ വീണപ്പോള്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ബിനീഷിന്റെ ദേഹത്തേയ്ക്ക് ആസിഡ് തെറിച്ചുവീണാണ് അപകടം.
സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ ആസിഡ് ലോറിയില്‍ കൊണ്ടുപോയതാണ് അപകടത്തിനു ഇടയാക്കിയത്. ലോറിയുടെ മുകള്‍ ഭാഗത്തെ അടപ്പ് അടയ്ക്കാതിരുന്നതാണ് അപകടത്തിനു ഇടയാക്കിയത്.
എറണാകുളം സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.







