കണ്ണൂർ:വാടക വീട്ടില്‍ പാചകവാതകം ചോര്‍ന്ന് പൊള്ളലേറ്റ ഒഡീഷ സ്വദേശി മരിച്ചു. സുഭാഷ് ബഹ്‌റ (53) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. പുതിയങ്ങാടിയില്‍ മറുനാടന്‍ തൊഴിലാളികള്‍ താമസിക്കുന്ന വാടകവീട്ടിലാണ് പാചകവാതകം ചോര്‍ന്ന് ഒഡീഷ സ്വദേശികളായ നാലുപേര്‍ക്ക് പൊള്ളലേറ്റത്. വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിച്ച് കിടന്ന ഇവര്‍ രാത്രി ഗ്യാസ് സ്റ്റൗവിന്റെ നോബ് പൂര്‍ണമായും അടക്കാത്തതിനെത്തുടര്‍ന്നാണ് വാതകം ചോർന്നത്. രാവിലെ ലൈറ്റര്‍ കത്തിച്ചപ്പോഴാണ് തീപടർന്നത്. പരിയാരം മെഡി. കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് സുഭാഷ് ബഹ്‌റ തിങ്കളാഴ്ച രാവിലെ മരിച്ചത്. ഒഡീഷ സ്വദേശികളായ ശിബ ബഹ്‌റ (34), നിഗം ബഹ്‌റ (38), ജിതേന്ദ്ര ബഹ്‌റ (30) എന്നിവര്‍ ചികിത്സയിലാണ്. പുതിയങ്ങാടിയിലെ സലീമിന്റെ ഉടമസ്ഥതയിലുള്ള അല്‍റജബ് ബോട്ടിലെ മീന്‍പിടിത്ത തൊഴിലാളികളാണ് പൊള്ളലേറ്റ നാലുപേരും.
