കണ്ണൂര്‍: പ്രമുഖ യുവ തെയ്യം കലാകാരനെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പറശ്ശിനിക്കടവ്, നാണിശ്ശേരി, കോള്‍തുരുത്തി കുടുക്കവളപ്പില്‍ ഹൗസില്‍ സൂരജിന്റെ മകന്‍ പി കെ അശ്വന്ത് (25)ആണ് ജീവനൊടുക്കിയത്. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൊടിക്കുണ്ടിലെ വാടക വീട്ടിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് ഞായറാഴ്ച രാത്രി മൃതദേഹം കണ്ടെത്തിയത്. ആറുമാസം മുമ്പാണ് സഹോദരന്‍ അദ്വൈതിനൊപ്പം പൊടിക്കുണ്ടിലെ വാടക വീട്ടില്‍ അശ്വന്ത് താമസം ആരംഭിച്ചത്.
ജിഷയാണ് മാതാവ്. മാനസിക വിഷമമായിരിക്കും ആത്മഹത്യയ്ക്കു കാരണമായതെന്നു സംശയിക്കുന്നു. വീണ്ടുമൊരു കളിയാട്ടക്കാലത്തിനു കേളികൊട്ട് ഉയരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഉണ്ടായ അശ്വന്തിന്റെ വേര്‍പാട് തെയ്യം പ്രേമികളെ കണ്ണീരിലാഴ്ത്തി.
