കൊച്ചി: എംഡിഎംഎയുമായി മാതാവും മകനും പിടിയില്‍. കലൂരില്‍ താമസിക്കുന്ന സൗരവ് ജിത്ത്, മാതാവ് സത്യാ മോള്‍ എന്നിവരാണ് പിടിയിലായത്. ആലപ്പുഴ പറവൂരില്‍ വെച്ച് കാറില്‍ സഞ്ചരിക്കുമ്പോഴാണ് ഡാന്‍സാഫ് സംഘം ഇവരെ പിടികൂടിയത്. നാര്‍ക്കോട്ടിക് സെല്‍ മാസങ്ങളായി ഇരുവരെയും നിരീക്ഷിച്ചു വരികയായിരുന്നു. പറവൂര്‍ സ്വദേശികളാണ് സത്യമോളും മകനും. 15 ചെറിയ കവറുകളിലായിട്ടായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നത്.
