തിരുവനന്തപുരം: ആറ്റിങ്ങലില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കല്ലമ്പലം തോട്ടയ്ക്കാട് സ്വദേശിനി മീന(41)യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. മീന സഞ്ചരിച്ച കാറില്‍ ലോറി വന്നിടിച്ചായിരുന്നു അപകടം. വാഹനത്തില്‍ മീനയും മകന്‍ അഭിമന്യുവും മാത്രമായിരുന്നു ഉണ്ടായിരുന്നത്. മകനെ ട്യൂഷന് കൊണ്ടുവിടാന്‍ പോയ സമയത്തായിരുന്നു അപകടമുണ്ടായത്. കൊല്ലം ഭാഗത്ത് നിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്ക് സഞ്ചരിച്ചുകൊണ്ടിരുന്ന കാറ് തോട്ടയ്ക്കാട് പാലത്തിന് സമീപം വലത് വശത്തേക്ക് തിരിയുന്നതിനിടെ പിന്നില്‍ നിന്ന് അതേ ദിശയില്‍ വന്ന തമിഴ്നാട് രജിസ്ട്രേഷന്‍ ഡെലിവറി ലോറി ഇടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
സര്‍വ്വേ ഡിപ്പാര്‍ട്ട്മെന്റില്‍ ഓവര്‍സിയര്‍ ആയിരുന്നു മീന. കാസര്‍കോട് ബേഡഡുക്ക പഞ്ചായത്ത് സെക്രട്ടറി എസ് എസ് അനീഷിന്റെ ഭാര്യയാണ് മീന.

R I P