കണ്ണൂര്‍: കണ്ണാശുപത്രിയില്‍ നിന്നു പുറത്തിറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടന്നു പോവുകയായിരുന്ന കേരള ബാങ്ക് റിട്ട. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ബൈക്കിടിച്ചു മരിച്ചു. എളയാവൂര്‍ ക്ഷേത്രത്തിനു സമീപത്തെ നവനീതത്തില്‍ സി.പി ബാലകൃഷ്ണന്‍(74)ആണ് മരിച്ചത്.
ബുധനാഴ്ച വൈകുന്നേരമാണ് അപകടം. പള്ളിക്കുന്നിലെ കണ്ണാശുപത്രിയില്‍ നിന്നു പുറത്തിറങ്ങി നടന്നു പോവുകയായിരുന്ന ബാലകൃഷ്ണനെ ബൈക്കിടിച്ച് തെറുപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലിരിക്കെ രാത്രിയിലാണ് മരണം സംഭവിച്ചത്. ഭാര്യ: കെ.പി ലളിത. മക്കള്‍: ദീപ, വിനീത്. മരുമക്കള്‍: സൂരജ്, ശ്രുതി.
