മുംബൈ: അഖില കാസര്‍കോട് മുസ്ലിം ജമാഅത്തും, മുംബൈ കാസര്‍കോട് കൂട്ടായ്മയും സംയുക്തമായി മുംബൈയിലെ മലയാളി പ്രവാസികള്‍ക്കായി നോര്‍ക്ക രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് കേന്ദ്ര ഹജ് കമ്മിറ്റി സിഇഒ ഷാനവാസ് ഉദ്ഘാടനം ചെയ്തു. കാസര്‍കോട് കൂട്ടായ്മയുടെ വൈസ് പ്രസിഡണ്ട് എം.എ ഖാലിദ് സാഹിബ് അദ്ധ്യക്ഷത വഹിച്ചു. ജമാഅത്ത് ജന:സെക്രട്ടറി സുലൈമാന്‍ മെര്‍ച്ചന്റ് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. നോര്‍ക്ക ഡവലപ്‌മെന്റ് ഓഫീസര്‍ റഫീഖ് നോര്‍ക്ക റൂട്ട്‌സ് എന്താണെന്നും, അതിന്റെ സേവനങ്ങളെക്കുറിച്ചും, പ്രവാസികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ചും ക്ലാസ്സെടുത്തു. പരിപാടിയില്‍ കാസര്‍കോട് കൂട്ടായ്മ ജനറല്‍ സെക്രട്ടറി എം.എ ഉളുവാര്‍ സാഹിബ് സ്വാഗതവും ട്രഷറര്‍ ഫിറോസ് സംസാരിച്ചു. പൈച്ചാര്‍ അബ്ദുല്ല നന്ദി അറിയിച്ചു.
