ബസ് യാത്രയ്ക്കിടയിൽ 24 കാരിയെ ശല്യം ചെയ്ത 60 കാരൻ അറസ്റ്റിൽ

കാസർകോട്: ബസ് യാത്രയ്ക്കിടയിൽ 24 കാരിയെ ശല്യം ചെയ്ത ആൾ അറസ്റ്റിൽ . തൃശൂർ, വടക്കാഞ്ചേരി സ്വദേശിയും കാസർകോട്ട് താമസിച്ച് വാർപ്പ് പണി ചെയ്തു വരുന്ന ജേക്കബ്ബി (60) നെയാണ് ടൗൺ പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. കാസർകോട് നഗരത്തിലേയ്ക്ക് വരികയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരിയാണ് പരാതിക്കാരി . ശല്യം സഹിക്കാനാവാതെ മാറി നിന്ന യുവതിയെ വീണ്ടും ശല്യപ്പെടുത്തുകയായിരുന്നുവെന്നു പറയുന്നു. ഇതോടെ യുവതി ബഹളം വയ്ക്കുകയും ശല്യക്കാരനെ സഹയാത്രക്കാർ കയ്യോടെ പിടികൂടി പൊലീസിനുകൈമാറുകയായിരുന്നുവത്രെ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുറ്റിക്കോലില്‍ മുസ്ലീംലീഗിന് സീറ്റില്ല; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നു വിട്ടു നില്‍ക്കാന്‍ ലീഗ് പഞ്ചായത്ത് കമ്മിറ്റി തീരുമാനം

You cannot copy content of this page