കണ്ണൂര്‍: തൊഴിലുറപ്പ് തൊഴിലാളി പാമ്പ് കടിയേറ്റ് മരിച്ചു. വളക്കൈ കൊയ്യം സ്വദേശി മാധവി(69)യാണ് മരിച്ചത്. തിങ്കളാഴ്ചയാണ് മാധവിക്ക് തൊഴിലുറപ്പ് ജോലിക്കിടെ പാമ്പ് കടിയേറ്റത്. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തോട്ടത്തിലെ തൊഴിലുറപ്പ് ജോലിക്കിടെ പാമ്പിന്റെ കടിയേറ്റ ഉടനെ മാധവിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ബുധനാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. അതേസമയം, ഇന്നലെ തിരുവനന്തപുരം പോത്തന്‍കോട് പഞ്ചായത്തിലും തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളിക്ക് പാമ്പു കടിയേറ്റിരുന്നു. പോത്തന്‍കോട് പഞ്ചായത്തിലെ തച്ചപ്പള്ളി വാര്‍ഡിലെ ജോലിക്കിടെ ബിന്ദുകുമാരിക്കാണ് (46) പാമ്പുകടിയേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടു കൂടിയായിരുന്നു സംഭവം. പരേതനായ കൃഷ്ണന്‍ ആണ് മാധവിയുടെ ഭര്‍ത്താവ്: മക്കള്‍: സുനിത( പത്ര ഏജന്റ്, കൊയ്യം), റീന, ലീല, റീജ. മരുമക്കള്‍: ചന്ദ്രന്‍ വെളിച്ചപ്പാടന്‍, സുരേന്ദ്രന്‍ (വടുവംകുളം), വിനു (പെരുവങ്ങൂര്‍ ), രാജേഷ് (പഴശി). സഹോദരങ്ങള്‍: നാരായണന്‍, ചെമ്മരത്തി.
