കാസര്‍കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക സംരക്ഷണ സേനാംഗം ഷിന്‍സ് മോന്‍ തലച്ചിറ (45) രാജസ്ഥാനിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. ചിറ്റാരിക്കാല്‍ മണ്ഡപത്തെ തലച്ചിറയില്‍ മാണിക്കുട്ടിയുടെയും ഗ്രേസിക്കുട്ടിയുടെയും മകനാണ്.
ജോലിസ്ഥലത്തു നിന്നും താമസസ്ഥലത്തേക്ക് മടങ്ങുമ്പോള്‍ വാഹനമിടിക്കുകയായിരുന്നുവെന്നാണ് വിവരം.
23 വര്‍ഷമായി എസ്.പി.ജിയില്‍ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ഏതാനും വര്‍ഷമായി മണക്കടവില്‍ താമസിച്ചുവരികയായിരുന്നു. മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും. സംസ്‌കാരം പിന്നീട്. ഭാര്യ ജിസ്മി(നഴ്‌സ്). മക്കള്‍: ഫിയോണ, ഫെബിന്‍ (ഇരുവരും മണക്കടവ് ശ്രീപുരം സ്‌കൂള്‍ വിദ്യാര്‍ഥികള്‍).
