കാസര്‍കോട്: മൊഗ്രാല്‍ കൊപ്പളം റെയില്‍വേ മേല്‍പ്പാലത്തിനടിയില്‍ നിര്‍ത്തിയിട്ടിരുന്ന തോണി കത്തിച്ച നിലയില്‍ കണ്ടെത്തി. തല്ലവളപ്പിലെ കെ കുഞ്ഞഹമ്മദിന്റെ ഉടമസ്ഥതയിലുള്ള തോണിയാണ് അജ്ഞാതര്‍ കത്തിച്ചത്. ശനിയാഴ്ച രാവിലെയാണ് കത്തിയ നിലയില്‍ കണ്ടെത്തിയത്. വിവരത്തെ തുടര്‍ന്ന് കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മണല്‍കടത്ത് മാഫിയ സംഘങ്ങളെ പിടികൂടാന്‍ പൊലീസ് പലതവണ ഈ തോണി ഉപയോഗിച്ചിട്ടുണ്ട്. അതിലുള്ള വിരോധം കാരണമായിരിക്കാം തോണി നശിപ്പിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രദേശത്തെ അനധികൃത മണല്‍ക്കടത്ത് തടയുന്നതിനായി പൊലീസ് നടപടി സ്വീകരിച്ചുവരുന്നതിനിടെയാണ് തോണി കത്തിച്ച സംഭവം നടന്നിരിക്കുന്നത്.
