കാസര്‍കോട്: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെടുകയും പിന്നീട് പ്രണയ ബന്ധം സ്ഥാപിച്ച് വിവാഹവാഗ്ദാനം നല്‍കിയ ശേഷം 21കാരിയെ പീഡിപ്പിച്ച യുവാവിനെതിരെ ബേക്കല്‍ പൊലീസ് ബലാത്സംഗത്തിന് കേസെടുത്തു. നീലേശ്വരം, ചായ്യോത്ത് സ്വദേശിയായ സിനീഷി(27)നെതിരെയാണ് കേസെടുത്തത്. ഇയാള്‍ പൊലീസിന്റെ കസ്റ്റഡിയിലായതായാണ് വിവരം. പനയാല്‍ ഗ്രാമത്തില്‍ താമസക്കാരിയാണ് പരാതിക്കാരി. പരിചയത്തിലായതിനു ശേഷം സിനീഷ് യുവതിയുടെ വീട്ടില്‍ എത്തിയും സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയും പീഡിപ്പിച്ചതായി പരാതിയില്‍ പറഞ്ഞു.
