കുമ്പള: പൂഴിക്കടത്തിനെതിരെ പൊലീസ് കര്‍ശന നടപടി ആരംഭിച്ചതോടെ ചെമ്മണ്ണ് കടത്തിലേക്ക് തിരിഞ്ഞ മൂന്ന് ഡ്രൈവര്‍മാരെയും മൂന്നു ടിപ്പറുകളെയും പൊലീസ് പിടിച്ചു. കുണ്ടങ്കേരടുക്കയിലെ ഫസല്‍(36), ബംബ്രാണയിലെ തസ് രീഫ്(25), കളത്തൂരിലെ അബ്ദുല്ല(23) എന്നിവരെയാണ് അറസ്റ്റുചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ ഓടിച്ചിരുന്ന ടിപ്പറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. മണല്‍കടത്തിനും ചെമ്മണ്ണു കടത്തിനുമെതിരെ ശക്തമായ നടപടി തുടരുമെന്ന് പൊലീസ് മുന്നറിയിച്ചു. പേരാല്‍ കണ്ണൂരില്‍ നിന്ന് രാത്രികാലങ്ങളില്‍ വന്‍തോതില്‍ ചെമ്മണ്ണ് കടത്തുന്നെന്ന പരാതികളെ തുടര്‍ന്ന് പൊലീസ് നടത്തിയ റെയ്ഡിലാണ് ഇവര്‍ കുടുങ്ങിയത്. ഇന്‍സ്‌പെക്ടര്‍ ജിജീഷിന്റെ നിര്‍ദേശപ്രകാരം എസ്‌ഐ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ് ചെമ്മണ്ണ് കടത്ത് സംഘം പിടിയിലായത്.
