കാസര്‍കോട്: ചെറുവത്തൂര്‍ ശ്രീ വീരഭദ്രസ്വാമി ക്ഷേത്രം ശ്രീരുദ്രാഭിഷേകവും (ഏകാദശം) ശിവ ലളിതാ സഹസ്രനാമ ലക്ഷാര്‍ച്ചനയും ഇന്നു തുടങ്ങും. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ നെല്ലിയോട് വിഷ്ണു നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ ആണ് ചടങ്ങുകള്‍ നടത്തുന്നത്. ഇതാദ്യമായാണ് കാസര്‍കോട് ജില്ലയില്‍ ശ്രീരുദ്രാഭിഷേകവും (ഏകാദശം) ശിവ ലളിതാ സഹസ്രനാമ ലക്ഷാര്‍ച്ചനയും നടക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം 3.30 ന് കലവറ നിറക്കല്‍ ഘോഷയാത്ര നടക്കും. തുടര്‍ന്ന് ആചാര്യവരണം, മഹാസുദര്‍ശന ഹോമം എന്നിവ നടക്കും. ആറ് മണിക്ക് സാംസ്‌കാരിക സമ്മേളനം മുന്‍ എം.എല്‍.എയും കെ.സി.സി.പി.എല്‍ ചെയര്‍മാനുമായ ടി.വി രാജേഷ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ അദ്ധ്യക്ഷത വഹിക്കും. ഡോ. വത്സന്‍ പിലിക്കോട് പ്രഭാഷണം നടത്തും. കാഞ്ഞങ്ങാട് രാമചന്ദ്രന്‍ മുഖ്യാതിഥിയാകും. 12 ന് വൈകുന്നേരം 5.30ന് അധിവാസ ഹോമം. കലശാധിവാസം വിടര്‍ത്തി പൂജ. രാത്രി എട്ടിന് നൃത്തനൃത്ത്യങ്ങള്‍. 13 ന് രാവിലെ നട തുറക്കല്‍ വിശേഷാല്‍ അഭിഷേകം, സൂക്ത പുഷ്പാഞ്ജലി. ഗണപതിഹോമം, ഏകാദശ ദ്രവ കലസപൂജ, അയ്യപ്പന് കലശാഭിഷേകവും വിശേഷാല്‍ നീരാഞ്ജന സമര്‍പ്പണവും ക്ഷേത്രപാലകന് കലശാഭിഷേകം.
രാവിലെ 11.30 ന് ബ്രഹ്‌മകലശാഭിഷേകം, വീരഭദ്ര സ്വാമിക്ക് ഭസ്മാഭിഷേകം, ഭദ്രാദേവിക്ക് കുങ്കുമാഭിഷേകം, മഹാനിവേദ്യം, വൈശ്വ ഹോമം, ഉച്ചപൂജ, ശ്രീഭൂതബലി തുടര്‍ന്ന് അന്നദാനം. വൈകുന്നേരം മാറിന് തിടമ്പ് നൃത്തം എന്നിവയുണ്ടാകുമെന്ന് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ശശിധരന്‍ പെരിങ്ങേത്ത്, പനയന്തട്ട പ്രകാശന്‍, കൃഷ്ണന്‍ പെരിയാട്ട്, പ്രകാശന്‍ വള്ളിയോട്ട്, ചന്ദ്രന്‍ കലിയന്തില്‍ എന്നിവര്‍ അറിയിച്ചു.
