കാസർകോട്: ജദീദ് റോഡ് സ്വദേശിയും ചെങ്കള നാലാം മൈലിൽ താമസക്കാരനുമായ മുഹമ്മദ് ഹനീഫ കൊട്ടയാടി (50) അന്തരിച്ചു. പ്രവാസിയാണ്. തിങ്കളാഴ്ച പുലർച്ചെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
ഒന്നര മാസം മുമ്പ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ ശേഷം വീട്ടിൽ വിശ്രമത്തിലായിരുന്നു. പരേതരായ കൊട്ടയാടി അബ്ദുല്ലയുടെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: സുമയ്യ പള്ളിക്കാൽ. മകൾ: ഫാത്തിമത്ത് ഫിദ (മെഡിക്കൽ വിദ്യാർത്ഥിനി ). സഹോദരങ്ങൾ: അഹ്മദ് കൊട്ടയാടി, മുഹമ്മദ് ഷാഫി, ഇക്ബാൽ ( ഗൾഫ് ), ഖദീജ, നഫീസ , മൈമുന , സൈനബ, സാഹിന, പരേതയായ ആയിഷ. ഖബറടക്കം വൈകിട്ട് തളങ്കര മാലിക് ദീനാർ ജുമാ മസ്ജിദ് അങ്കണത്തിൽ.
