കാസര്‍കോട്: പനത്തടി പാറക്കടവില്‍ മകള്‍ക്കും ബന്ധുവിനും നേരെ ആസിഡ് ആക്രമണം നടത്തിയ പിതാവ് സ്വദേശി അറസ്റ്റില്‍. കര്‍ണാടക കരിക്കെ ആനപ്പാറയിലെ കെസി. മനോജിനെയാണ് രാജപുരം പൊലീസ് അറസ്റ്റുചെയ്തത്. പാറക്കടവിലെ വീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
വെള്ളിയാഴ്ച രാത്രിയാണ് 17 വയസുള്ള മകളുടേയും ബന്ധുവായ 10 വയസുകാരിയുടേയും ദേഹത്ത് മനോജ് ആസിഡ് ഒഴിച്ചത്. മനോജും ഭാര്യയും കുറച്ചുകാലമായി പിണങ്ങി താമസിക്കുകയായിരുന്നു. മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നതിനാലാണ് ഭാര്യ മാറിത്താമസിച്ചിരുന്നത്. അതിനെ തുടര്‍ന്നുണ്ടായ വിരോധം കാരണം സ്വന്തം മകളുടെയും, സഹോദരന്റെ 10 വയസുള്ള മകളുടെ ദേഹത്തും ഇയാള്‍ ആസിഡ് ഒഴിക്കുകയായിരുന്നു. കൈകള്‍ക്കും കാലുകള്‍ക്കും പൊള്ളലേറ്റിട്ടുണ്ടെങ്കിലും കുട്ടികളുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് പുറത്തുവന്ന വിവരം. ഇരുവരും ആശുപത്രിയില്‍ ചികില്‍സയിലാണ്.
മദ്യലഹരിയിലാണ് ഇയാള്‍ രണ്ട് കുട്ടികള്‍ക്ക് നേരെയും ആക്രമണം നടത്തിയത്.
