കാസര്‍കോട്: ഓട്ടോ ഡ്രൈവര്‍ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. ചിത്താരി മുക്കൂട് പുളിയക്കാട് സ്വദേശി സി രഘു(49) ആണ് മരിച്ചത്. വെള്ളിയാഴ്ച അര്‍ധരാത്രി ഭാര്യാവീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം കാസര്‍കോട് ജനറലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ച വീടിന് സമീപത്ത് നടന്ന ഓണാഘോഷ പരിപാടിയില്‍ സജീവമായി പങ്കെടുത്ത് സന്ധ്യയോടെ വീട്ടിലെത്തിയിരുന്നു. രാവണേശ്വരം ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവറായിരുന്നു. പരേതനായ കൃഷ്ണന്റെയും ചോയിച്ചിയുടെയും മകനാണ്. ഭാര്യ: സുജന. മക്കള്‍: ദൃശ്യ രഘു, ദൃഷ്ണ രഘു(ഇരുവരും വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: പരേതനായ ദാസന്‍(പാണത്തൂര്‍), ബിജു(രാവണേശ്വരം), നിര്‍മല (ഉദുമ), സുനില്‍കുമാര്‍(പള്ളത്തിങ്കാല്‍), ബാബു സുജിത്ത്(പള്ളത്തിങ്കാല്‍), ഗോപി (ഗള്‍ഫ്).
