കാസർകോട്: പെരിയ ആയംകടവ് പാലത്തിൽ നിന്ന് യുവാവ് പുഴയിൽ ചാടിയതായി സംശയം. ബൈക്കും ചെരിപ്പുകളും പാലത്തിനു മുകളിൽ കാണപ്പെട്ടു. ഉദയപുരം തടിയംവളപ്പ് സജിത്ത് ലാൽ (25) ആണ് പുഴയിൽ ചാടിയതെന്ന് സംശയിക്കുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 11. 30 മണിയോടുകൂടിയാണ് സംഭവം. അമേരിക്കയിലേക്കുള്ള ജോബ് വിസക്ക് വേണ്ടിയുള്ള ശ്രമം ഒരാഴ്ച മുമ്പ് പരാജയപ്പെട്ടതായി പറയുന്നു. യുവാവിന്റെ ബൈക്കും ചെരിപ്പും പാലത്തിനു മുകളിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് പുഴയിലേക്ക് ചാടിയതെന്ന് സംശയിക്കുന്നത്. ബേഡകം, ബേക്കൽ പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം തുടങ്ങി.
