കാസര്‍കോട്: കുമ്പളയിലെ സര്‍വീസ് റോഡില്‍ ഗതാഗത കുരുക്ക് രൂക്ഷമായി. സ്വകാര്യ വാഹനങ്ങള്‍ നിയമവിരുദ്ധമായി ഫുട്പാത്തില്‍ നിര്‍ത്തിയിടുന്നതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഗതാഗത തടസം രൂക്ഷമായത്. ഓണം, നബിദിന ആഘോഷങ്ങള്‍ അടുത്തതോടെ നിരവധി വാഹനങ്ങള്‍ ടൗണിലെത്തുന്നുണ്ട്. ടൗണില്‍ പാര്‍ക്കിങ് സൗകര്യമില്ലാത്തതിനാല്‍ റോഡരികിലെ ഫുട്പാത്തില്‍ വാഹനം നിര്‍ത്തിയിട്ടാണ് പലരും പോകുന്നത്. കാറുകളും ഇരുചക്രവാഹനങ്ങളുമാണ് ഇവിടെ ശല്യക്കാര്‍. കൂടാതെ സര്‍വീസ് റോഡിന്റെ വീതിക്കുറവും ഗതാഗതകുരുക്കിന് കാരണമാകുന്നുണ്ട്. ഗതാഗത തടസം രോഗികളുമായി പോകുന്ന ആംബുലന്‍സുകളെയും ബാധിക്കാറുണ്ട്. ഗതാഗതകുരുക്ക് പരിഹരിക്കാന്‍ പൊലീസും എത്തുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
